18 September, 2018 09:34:01 PM


പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും

21ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് കൊണ്ടാണിത്



പത്തനംതിട്ട: പമ്പ - നിലയ്ക്കൽ ബസ് സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. 21-ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് കൊണ്ടാണിത്. നിരക്ക് വർദ്ധന നടപ്പാക്കിയതിൽ ചില അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടനകാലത്ത് മറ്റ് വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ പ്രവേശമുണ്ടാകൂ. പമ്പയിലേക്ക് കെഎസ്ആർടിസി ചെയിൻ സർവ്വീസ് നടത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.



Share this News Now:
  • Google+
Like(s): 78