18 September, 2018 12:15:13 PM


ചോദ്യം ചെയ്യല്‍ നാളെ വൈക്കത്ത്; 10 മണിക്ക് തന്നെ എത്തുമെന്ന് ബിഷപ്പ് ഫ്രാങ്കോ

വൈക്കം ഡിവൈഎസ്പിയുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം



കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശം. വൈക്കം ഡിവൈഎസ്പിയുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സുരക്ഷാ പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഏറ്റുമാനൂരിലെ പോലീസ് സങ്കേതത്തില്‍ എത്തിച്ചായിരിക്കും ചോദ്യം ചെയ്യല്‍ എന്നും സൂചനയുണ്ട്.


പോലീസ് നിര്‍ദേശ പ്രകാരം സമയബന്ധിതമായി ഹാജരാകുമെന്നും അറസ്റ്റിലേയ്ക്ക് പോകേണ്ട സാഹചര്യമില്ലെന്നും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. കഴിഞ്ഞ തവണ നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി തയ്യാറാക്കിയ ചോദ്യാവലി എസ്.പിയും ഐജിയും വിശദമായി പരിശോധിച്ചു.



Share this News Now:
  • Google+
Like(s): 133