18 September, 2018 12:12:11 PM


ബാര്‍ കോഴ: കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണത്തിനും ഉത്തരവ്



തിരുവനന്തപുരം: ഏറെ വിവാദമായ ബാര്‍കോഴക്കേസില്‍ വന്‍ തിരിച്ചടി സമ്മാനിച്ചുകൊണ്ട് കെഎം മാണിക്ക് അനുകൂലമായി സമര്‍പ്പിക്കപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മാണി കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തള്ളിയാണ്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കൈക്കുലി വാങ്ങിയെന്നായിരുന്നു കേസ്.


സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ണ്ണതയില്‍ എത്തിയില്ലെന്നും അന്വേഷണം പൂര്‍ണ്ണമാക്കേണ്ടതുണ്ടെന്നും പറഞ്ഞായിരുന്നു കോടതി റിപ്പോര്‍ട്ട് തള്ളിയത്. കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള മൂന്നാമത്തെ റിപ്പോര്‍ട്ടായിരുന്നു വിജിലന്‍സ് നല്‍കിയത്. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണണെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടത് വി.എസ്.അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എംപി തുടങ്ങിയവരാണ്.


അഴിമതി നിരോധന നിയമത്തിലുണ്ടായ ഭേദഗതി പ്രകാരം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിവേണമോയെന്ന കാര്യത്തിലാണ് കോടതിയില്‍ വാദം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ കെഎം മാണി കൈക്കൂലി വാങ്ങിയെന്ന മദ്യവ്യവസായി ബിജുരമേശിന്റെ ആരോപണത്തോടെയാണ് കേസ് തുടങ്ങിയത്. എന്നാല്‍ വിജിലന്‍സ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. മൂന്നാം തവണയായിരുന്നു മാണിക്കെതിരേ തെളിവുകള്‍ ഇല്ലെന്ന് കാണിച്ചുകൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്



Share this News Now:
  • Google+
Like(s): 138