17 September, 2018 04:54:12 PM


കൊരട്ടിയില്‍ മധ്യവയസ്കയും പിഞ്ചുകുഞ്ഞും ട്രയിന്‍ കയറി മരിച്ചു

മംഗലശ്ശേരി പയ്യപ്പള്ളില്‍ ലിസി, മകളുടെ കുട്ടി ജുവാന എന്നിവരാണ് മരിച്ചത്



കൊരട്ടി: പൊങ്ങം ഭാഗത്ത് ട്രയിന്‍ ഇടിച്ച് മധ്യവയസ്കയും രണ്ട് വയസുള്ള പിഞ്ചുകുട്ടിയും മരണമടഞ്ഞു. മംഗലശ്ശേരി പയ്യപ്പള്ളില്‍ ജോസിന്‍റെ ഭാര്യ ലിസി ജോസ് (54), മകളുടെ കുട്ടി ജുവാന മേരി വില്‍സണ്‍ (2) എന്നിവരാണ് മരിച്ചത്. ലിസി സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. കുട്ടി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പെകും വഴിയാണ് മരണമടഞ്ഞത്. തിങ്കളാഴ്ച  വൈകിട്ട് 4.30 മണിയോടെ ആയിരുന്നു അപകടം.


തിരുവനന്തപുരത്തുനിന്നും ലോക്മാന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് ട്രയിന്‍ ഇടിച്ചായിരുന്നു മരണം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള റയില്‍വേ ട്രാക്കിനു സമീപം ആടിനെ തീറ്റിക്കവെ ആയിരുന്നു അപകടം. ട്രയിന്‍ വന്നപ്പോള്‍ ആട് ഓടുകയും കയറില്‍ കുരുങ്ങി ലിസിയും കുട്ടിയും ട്രയിനിന് മുന്നിലേക്ക് വീഴുകയുമായിരുന്നു. ജുവാനയുടെ മാതാപിതാക്കളായ വില്‍സണും മഞ്ചുവും ദില്ലിയിലാണ്. കൊരട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 



Share this News Now:
  • Google+
Like(s): 206