17 September, 2018 03:47:52 PM


എട്ടു ട്രയിനുകള്‍ പൂര്‍ണമായും രണ്ടു ട്രയിനുകള്‍ ഭാഗികമായും സപ്തംബര്‍ 23 വരെ റദ്ദാക്കി

ഗതാഗതക്രമീകരണം പുനലൂരിനും ഷൊര്‍ണൂരിനും മധ്യേതിരുവനന്തപുരം: ട്രാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നു മുതല്‍ സപ്തംബര്‍ 23 വരെ എട്ടു ട്രയിനുകള്‍ പൂര്‍ണമായും രണ്ടു ട്രയിനുകള്‍ ഭാഗികമായും റദ്ദാക്കി. പുനലൂര്‍ മുതല്‍ കോട്ടയം വഴി ഷൊര്‍ണൂര്‍ വരെയും ഗുരുവായൂര്‍ വരെയുമുള്ള പാസഞ്ചര്‍ ട്രയിനുകള്‍ക്കാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.


സെപ്റ്റംബര്‍ 23 വരെ പൂര്‍ണമായും റദ്ദാക്കിയ ട്രയിനുകള്‍: - ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56043), തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56044), ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍  (നമ്പര്‍ 56373), തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56374), പുനലൂര്‍ - കൊല്ലം പാസഞ്ചര്‍ (നമ്പര്‍ 56333) കൊല്ലം - പുനലൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56334), എറണാകുളം - കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി - നമ്പര്‍ 56387), കായംകുളം - എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി - നമ്പര്‍ 56388) 


സെപ്റ്റംബര്‍ 23 വരെ ഭാഗികമായി റദ്ദാക്കിയ ട്രയിനുകള്‍: - തൃശൂര്‍ - കോഴിക്കോട് പാസഞ്ചര്‍ (നമ്പര്‍ 56663), കോഴിക്കോട് - തൃശൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56664). ഈ രണ്ട് ട്രയിനുകളും സെപ്തംബര്‍ 23 വരെ ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയ്ക്ക് മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു.
Share this News Now:
  • Google+
Like(s): 592