17 September, 2018 02:05:17 PM


കന്യാസ്ത്രീയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് അമേരിക്കയില്‍ നില്‍പ്പ് സമരം

സാൻഫ്രാൻസിസ്കോ ദേവാലയത്തിനു മുന്നിലായിരുന്നു നാലംഗ സംഘത്തിന്‍റെ നില്‍പ്പു സമരം.



സാൻഫ്രാൻസിസ്കോ ; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് അമേരിക്കയിലെ സാൻഫ്രാൻസിസ്കോ സെന്‍റ് മേരീസ് കത്തീഡ്രലിനു മുമ്പിൽ നില്പു സമരവുമായി മലയാളികളായ യുവാക്കള്‍. ബിഷപ് ഫ്രാങ്കോയെ തല്‍സ്ഥാനത്ത്നിന്ന് മാറ്റണമെന്ന് ആവശ്യപെട്ടും ഈ വിഷയം വത്തിക്കാനില്‍ മാര്‍പാപ്പയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമാണ്   ഞായറാഴ്ച രാവിലെ നാലംഗ സംഘം നില്പ് സമരം നടത്തിയത്.


സ്ഥലത്തെ ആര്‍ച്ച് ബിഷപ്പിനെ അറിയിച്ചതിന് ശേഷമാണ് പ്രതിഷേതവുമായി യുവാക്കള്‍ ദേവാലയത്തിനു മുന്നില്‍ എത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ ഇത്തരം ചെറുതും വലുതുമായ പ്രതിഷേത കൂട്ടായ്മകള്‍ സംഘടിപ്പിച്ച് നമ്മുടെ നാട്ടില്‍ പീടിപിക്കപെടുന്ന സഹൊദരിമാരോട് ഐക്യദാര്‍ഡ്യം പ്രകടിപിക്കണമെന്ന് ഇവര്‍ ആവശ്യപെടുന്നു. സീറോ മലബാര്‍ സഭയ്ക്കകത്ത് നീതിക്ക് വേണ്ടി നില കൊള്ളുന്ന ഏതാനം പേര്‍ രൂപം കൊടുത്ത സംഘടനയുടെ നേതൃത്വത്തില്‍ ആണ് സമരം.



Share this News Now:
  • Google+
Like(s): 802