16 September, 2018 11:16:05 PM


പ്രളയത്തിന് ശേഷം ആദ്യമായി ശബരിമല നട തുറന്നു; കന്നിമാസ പൂജകള്‍ക്കു വേണ്ടി

സെപ്റ്റംബര്‍ 21ന് രാത്രി പത്തിന് നട അടക്കും



പത്തനംതിട്ട: പ്രളയം കാരണം അടച്ചിട്ട ശബരിമല നട തുറന്നു. കന്നിമാസ പൂജകള്‍ക്കു വേണ്ടിയാണ് തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണ്‍ നമ്പൂരിതിയാണ് നട തുറന്നത്. സെപ്റ്റംബര്‍ 21ന് രാത്രി പത്തിന് നട അടക്കും. തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസം നെയ്യഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ, ഉദയാസ്തമയ പൂജ തുടങ്ങിയ ഉണ്ടാവും



Share this News Now:
  • Google+
Like(s): 255