16 September, 2018 03:58:22 PM


കരുണാകരനെ ചതിച്ചത് കേരളത്തിലെ നേതാക്കളല്ലെന്ന് മുരളീധരന്‍

കരുണാകരനോട് നരസിംഹറാവുവിന് ദേഷ്യമുണ്ടായിരുന്നെന്ന് ആര്‍.ബാലകൃഷ്ണപിള്ള



തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ കേസില്‍ കരുണാകരനെ ചതിച്ചത് കേരളത്തിലെ നേതാക്കളല്ലെന്ന് കെ മുരളീധരന്‍. ചാരക്കേസില്‍ നീതി കിട്ടാതെ പോയത് കെ.കരുണാകരന് മാത്രമാണെന്നും കെ.മുരളീധരന്‍. നരസിംഹറാവു ചതിച്ചു എന്നാണ് കരുണാകരന്‍ പറഞ്ഞത്. നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലാണ് അച്ഛന് നീതി ലഭിച്ചില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞത്. 


ഗ്രൂപ്പിസത്തെ തുടർന്നായിരുന്നില്ല കരുണാകരന്‍ രാജിവെച്ചത്. ഒരു നീതിയും കിട്ടാതെ മരിച്ചത് കരുണാകരൻ മാത്രമാണ്. ഇതിന്റെ പേരില്‍ പാര്‍ട്ടി തകരരുതെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ചുപേരാണെന്ന് പദ്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. അഞ്ചുപേരുടെ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ആവശ്യമെങ്കില്‍ പറയുമെന്നും പദ്മജ പറഞ്ഞിരുന്നു.


കെ.കരുണാകരനോട് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് ദേഷ്യമുണ്ടായിരുന്നെന്ന് ആര്‍.ബാലകൃഷ്ണപിള്ളയും പറഞ്ഞു. ചാരക്കേസല്ല, ഹൈക്കമാന്‍റിലെ കരുണാകരന്‍റെ സ്വാധീനമാണ് നരസിംഹറാവുവിനെ അലോസരപ്പെടുത്തിയതെന്നും ആര്‍.ബാലകൃഷ്ണപ്പിള്ള പറഞ്ഞു. തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണിതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗം നടത്തുകയോ ഗൂഡാലോചന നടത്തിയെന്നോ തനിക്ക് അഭിപ്രായമില്ല. എന്നാല്‍ കരുണാകരനെ ഇറക്കിവിടാന്‍ കോണ്‍ഗ്രസില്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നതായും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.



Share this News Now:
  • Google+
Like(s): 118