15 September, 2018 04:56:29 PM


ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ എൻ. രുദ്രാണിയമ്മ അന്തരിച്ചു

സംസ്കാരം ഞായറാഴ്ച 2ന് ചെങ്ങന്നൂരിലെ വീട്ടുവളപ്പിൽ



ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ പരേതനായ പത്മനാഭൻ വൈദ്യരുടെ ഭാര്യ എൻ. രുദ്രാണിയമ്മ (96) ഏറ്റുമാനൂര്‍ ശക്തിനഗറിലുള്ള മകന്‍ സുരഭിയില്‍ ഡോ.കെ.പി.ശശിധരന്‍റെ (റിട്ട. സിവിൽ സർജൻ, ജില്ലാ ആശുപത്രി, കോട്ടയം) വസതിയില്‍ അന്തരിച്ചു. മൃതദേഹം ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചെങ്ങന്നൂര്‍ കരിങ്ങാട്ടിൽ  വസതിയില്‍ എത്തിക്കും. സംസ്കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പിൽ നടക്കും. മറ്റ് മക്കൾ: കെ.പി.വിജയൻ (വിജയ കോഫി വർക്ക്സ് ,ചെങ്ങന്നൂർ), പരേതനായ കെ.പി.ശാന്തപ്പൻ (ഇന്‍കം ടാക്സ് ഓഫീസര്‍, ഹൈദരാബാദ്), കെ.പി.രത്നമ്മ, കെ.പി.വത്സല, കെ.പി.വനജ. മരുമക്കൾ: മണിയമ്മ (കളരിക്കല്‍, ആലപ്പുഴ), ഡോ.എസ്.കാന്തി, ഏറ്റുമാനൂര്‍ (റിട്ട. സിവിൽ സർജൻ, ജില്ലാ ആശുപത്രി, കോട്ടയം), ഉഷാറാണി (റിട്ട. മാനേജർ, യൂണിയൻ ബാങ്ക്, ഹൈദരാബാദ്), പുരുഷോത്തമൻ, അയിരൂർ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, വാട്ടർ അതോറിറ്റി, തിരുവനന്തപുരം), പരേതനായ ഗോപാലകൃഷ്ണൻ (തൊണ്ടുപറമ്പില്‍, മാവേലിക്കര), വേണുഗോപാൽ , തെങ്ങുപള്ളില്‍, പള്ളം (റിട്ട ബിഡിഓ, മാടപ്പള്ളി).



Share this News Now:
  • Google+
Like(s): 191