14 September, 2018 11:16:26 PM


പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡുകള്‍ പുതുക്കിപ്പണിയണം - മന്ത്രി തോമസ് ഐസക്ക്

കെ.ആര്‍. നാരായണന്‍ ആശുപത്രിയിൽ 18 തസ്തികകള്‍ക്ക് അനുമതി

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിലവിലെ മെയിന്റനന്‍സ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ഡോ. ടി. എം തോമസ് ഐസക്ക്. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്കിന്റെയും അഡ്വ.കെ. രാജുവിന്റെയും നേതൃത്വത്തില്‍ കടുത്തുരുത്തിയിൽ നടന്ന നിയോജക മണ്ഡലതല പ്രളയധനസമാഹരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുതുക്കി പണിയണം. ഉടന്‍ തന്നെ ഈ റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഇതിനായി എഞ്ചിനീയര്‍മാര്‍ ഓരോ പഞ്ചായത്തിലെയും പുതുക്കി പണിയേണ്ടുന്ന മുഴുവന്‍ ഗ്രാമീണ റോഡുകളുടെയും ലിസ്റ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കി നല്‍കണം. ഏകദേശം 15,000 കോടി രൂപയുടെ ആവശ്യമുണ്ട്. ഇതിനുള്ള പരിശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലുള്ള കെ.ആര്‍. നാരായണന്‍ ആശുപത്രിയിലേയ്ക്ക് 18 തസ്തികകള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. കൂടുതല്‍ തസ്തികകള്‍ താമസിയാതെ അനുവദിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.



Share this News Now:
  • Google+
Like(s): 101