13 September, 2018 08:36:05 PM


എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന നീണ്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

നീണ്ടൂര്‍ പേമലപറമ്പില്‍ അഖില്‍ ആണ് മരിച്ചത്




കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീണ്ടൂര്‍ പേമലപറമ്പില്‍ പരേതനായ ദിനേശന്‍റെ മകന്‍ അഖില്‍ (24) മരിച്ചു. പനി ബാധിച്ച് കൈപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖിലിനെ നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ ഐ.സി.യു.വില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. പലചരക്ക് കട നടത്തുകയായിരുന്നു. അമ്മ: തങ്കമണി. സഹോദരി: വിദ്യ. സംസ്‌കാരം നടത്തി.




Share this News Now:
  • Google+
Like(s): 58