Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

13 September, 2018 05:22:39 PM


ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കില്ല: മന്ത്രി ഡോ. ടി.എം തോമസ് ഐസക്

10,000 രൂപ അര്‍ഹതയില്ലാത്തവര്‍ക്കും കിട്ടിയെന്ന ആരോപണം അന്വേഷിക്കും




കോട്ടയം: ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും സ്വമേധയാ കൊടുക്കുകയെന്നത് മലയാളികള്‍ ചിന്തിച്ച് ചെയ്യേണ്ട പ്രവൃത്തിയാണെന്നും ധനകാര്യ മന്ത്രി ഡോ. ടി. എം തോമസ് ഐസക്. ഇത് സംബന്ധിച്ച് വിവാദങ്ങളുടെ ആവശ്യമില്ല. ഇതിനു മുമ്പ് മഹാപ്രളയം ഉണ്ടായത് 1924 ലാണ്. അന്ന്് ജീവനക്കാരുടെ മാസ ശമ്പളമായ 750 രൂപ പൂര്‍ണ്ണമായും സംഭാവന ചെയ്ത ചരിത്രം കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഏറ്റുമാനൂരില്‍ നടന്ന നിയോജകമണ്ഡലതല പ്രളയധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ആളുകളുടെ സാമ്പത്തികനില വിഭിന്നമായിരിക്കാം. എന്നിരുന്നാലും ഒരു മാസത്തെ തുക സംഭാവന ചെയ്യണം എന്നു പറഞ്ഞതിന്റെ പേരില്‍ ആരും പ്രതികാര നടപടികളുമായി മുന്നോട്ട് വരില്ല. അത്തരത്തില്‍ ചിന്തിക്കാനാവുന്ന അവസ്ഥയിലൂടെ അല്ല നമ്മള്‍ കടന്നു പോകുന്നത്. പ്രളയക്കെടുതി ഏറ്റവും വലച്ച കുമരകം പഞ്ചായത്ത് 10 ലക്ഷം രൂപ നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. മറ്റു പഞ്ചായത്തുകള്‍ കുറച്ചു കൂടി ഗൗരവത്തില്‍ ഇടപെടണമെന്ന് പറഞ്ഞ മന്ത്രി തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വിഭാഗങ്ങളും ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു.


പൊതുമരാമത്ത് വകുപ്പ് അവരുടെ റോഡുകള്‍ മാത്രമല്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള റോഡുകളുടെ നിര്‍മ്മാണ പ്രകിയയിലും പങ്കാളികളാകണം. ഒരുമിച്ച് നിന്നാലെ ചരിത്രം സൃഷ്ടിക്കാനാവൂ എന്നും സര്‍ക്കാരിന്റെ മാത്രം ചുമതലയയായി കാണാതെ ഓരോ പൗരന്റെയും ചുമതലയായി കാണമെന്നും മന്ത്രി പറഞ്ഞു. പ്രളയശേഷം വ്യാപാര മേഖലയില്‍ മ്ലാനത വന്നിട്ടുണ്ട്. ഇത് മറികടക്കാനുളള പോംവഴി നമ്മളാലോചിക്കണം. പ്രളയം മൂലമുണ്ടായ ദുരന്തത്തില്‍  നിന്നും കരകയറാന്‍ കേരളമാകെ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതില്‍ കുട്ടികള്‍ പോലും മാറി നില്‍ക്കുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. 


കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായം അനിശ്ചിതത്ത്വത്തിലാണെന്ന് പറഞ്ഞ മന്ത്രി 22,000 കോടി രൂപ ലോകബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. അധിക നികുതി പിരിച്ച് തുക കണ്ടെത്താന്‍ അനുമതി ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നും ഒന്നും കിട്ടിയില്ലെങ്കില്‍ കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല കേരളത്തിന്. ആദ്യഘട്ടമെന്ന നിലയില്‍ പ്രഖ്യാപിച്ച 10,000 രൂപ അര്‍ഹതയില്ലാത്തവര്‍ക്കും കിട്ടിയെന്ന് ആരോപണം സംബന്ധിച്ച് സൂഷ്മമായ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു. 




Share this News Now:
  • Google+
Like(s): 126