10 September, 2018 06:25:35 PM


വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഒക്ടോബര്‍ 22ന്; നാലാം ദിവസം ഭര്‍ത്താവുമൊത്ത് വിദേശത്തേക്ക്

പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപാണ് വരന്‍



വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയും, പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ അനൂപുമായുള്ള വിവാഹ നിശ്ചയം ഇന്ന് വൈക്കം ഉദയനാപുരത്തുള്ള വിജയലക്ഷ്മിയുടെ വസതിയായ ഉഷാ നിവാസിൽ നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.


ഒക്ടോബർ 22-ന് വൈക്കം മഹാദേവ ക്ഷേത്രസന്നിധിയിലാണ് മിന്നുകെട്ട്. ഉഷാ നിവാസിൽ മുരളീധരന്റേയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായർ - ലൈലാകുമാരി ദമ്പതികളുടെ മകനാണ് അനൂപ്. വിവാഹം കഴിഞ്ഞ് നാലാം ദിവസം സംഗീത പരിപാടിക്കായി വിജയലക്ഷ്മിയും ഒപ്പം അനൂപും ഗൾഫ് രാജ്യങ്ങളിലേക്ക് തിരിക്കും



Share this News Now:
  • Google+
Like(s): 213