10 September, 2018 05:38:12 PM


അതിരമ്പുഴയില്‍ കാറും ബൈക്കും ഇടിച്ച് കോതനല്ലൂര്‍ സ്വദേശി യുവാവ് മരിച്ചു

കോതനല്ലൂര്‍ കരുന്നാക്കോട്ടില്‍ നിധിന്‍ ആന്‍ഡ്രൂസ് സേവ്യര്‍ ആണ് മരിച്ചത്




ഏറ്റുമാനൂര്‍: അതിരമ്പുഴ മറ്റം കവലയില്‍ ബൈക്കും കാറും ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോതനല്ലൂര്‍ കരുന്നാക്കോട്ടില്‍ റിട്ട പോലീസ് ഉദ്യോഗസ്ഥന്‍ സേവ്യറുടെ മകന്‍ നിധിന്‍ ആന്‍ഡ്രൂസ് സേവ്യര്‍ (മോനൂട്ടന്‍ - 27) ആണ് മരിച്ചത്. നിധിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് കണ്ണൂര്‍ തോണിക്കുഴി സ്വദേശി അലന്‍ സെബാസ്റ്റ്യനെ കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 8.15 മണിയോടെ ആയിരുന്നു അപകടം. അതിരമ്പുഴ ഭാഗത്തെ സ്റ്റുഡിയോയില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു നിധിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നുവത്രേ. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിധിനെ രക്ഷിക്കാനായില്ല. ബേബിക്കുട്ടിയാണ് മരിച്ച നിധിന്റെ അമ്മ. സഹോദരങ്ങള്‍: നീതു, സച്ചിന്‍. സംസ്‌കാരം ഇന്ന് 2ന് കോതനല്ലൂര്‍ വി.ഗര്‍വാസിസ് ആന്റ് പ്രോത്താസീസ് പള്ളിയില്‍.




Share this News Now:
  • Google+
Like(s): 228