09 September, 2018 02:52:48 PM


മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷിന്‍റെ മാതാവ് സരസ്വതി അമ്മ അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കുമാരനല്ലൂരിലെ വീട്ടുവളപ്പില്‍



കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷിന്‍റെ മാതാവും പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ആറുമാനൂര്‍ വേലന്തറയില്‍ പരേതനായ പരമേശ്വരന്‍ നായരുടെ (മണി) ഭാര്യയുമായ ഏറ്റുമാനൂര്‍ മാടപ്പാട് ലക്ഷ്മിനിവാസില്‍ സരസ്വതി പരമേശ്വരന്‍ നായര്‍ (79) അന്തരിച്ചു. മാടപ്പാട് പറപ്പള്ളില്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: പ്രിയ മധുസൂദനന്‍ (ഗ്രാമപഞ്ചായത്ത് അംഗം, പനച്ചിക്കാട്), പരേതനായ പി.സുനില്‍കുമാര്‍ (സാഗര്‍ കണ്‍സ്ട്രക്ഷന്‍സ്, ഏറ്റുമാനൂര്‍), മരുമക്കള്‍: മധുസൂദനന്‍ നായര്‍, പുളിവേലില്‍, ചാന്നാനിക്കാട് (പനച്ചിക്കാട്), കെ.ആര്‍.സുഭാഷ്, കണിക്കാട്ടുശേരില്‍, വൈപ്പിന്‍ (കെ.പി.സി.സി. നിര്‍വ്വാഹകസമിതി അംഗം), ദേവി സുനില്‍, കൊറ്റംതറ (ഉദയംപേരൂര്‍). മൃതദേഹം തിങ്കളാഴ്ച വൈകിട്ട് നാലിന് കുമാരനല്ലൂരിലുള്ള മകള്‍ ലതികാ സുഭാഷിന്‍റെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കുമാരനല്ലൂരിലെ വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 460