08 September, 2018 08:18:09 PM


നൂറ് രൂപയ്ക്ക് താഴെയുള്ള ഡേറ്റ പ്ലാനുകൾ പരിഷ്കരിച്ച് ബിഎസ്എൻഎൽ

14 , 40, 57, 58, 78, 82 രൂപ പ്ലാനുകളാണ് പരിഷ്‌കരിക്കപ്പെട്ടത്



മുംബൈ: കൂടുതൽ ഡാറ്റയും പുതുക്കിയ കാലാവധിയുമായി നൂറ് രൂപയ്ക്ക് താഴെയുള്ള ഡേറ്റ പ്ലാനുകൾ പരിഷ്കരിച്ച് ബി എസ് എൻ എൽ. നൂറ് രൂപയ്ക്ക് താഴെയുള്ള ഏഴ് ഡേറ്റാ വൗച്ചറുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. 14 , 40, 57, 58, 78, 82 രൂപ പ്ലാനുകളാണ് പരിഷ്‌കരിക്കപ്പെട്ടത്.


57 രൂപയുടെ പ്ലാനില്‍ ഇനി മുതല്‍ ഒരു ജിബി ഡേറ്റയും ലഭിക്കും. 21 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി. 14 രൂപയുടെ റീച്ചാര്‍ജില്‍ മുമ്പ് 500 എംബിയാണ് ലഭിച്ചിരുന്നത്. എന്നാൽ പരിഷ്കരിച്ച പ്ലാനിൽ അത് ഒരു ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡാറ്റയാക്കി വര്‍ധിപ്പിച്ചു. 40 രൂപയുടെ റീച്ചാര്‍ജിൽ ഒരു ജിബി ഡേറ്റയാണ് ലഭിച്ചിരുന്നത്. പക്ഷേ വാലിഡിറ്റി അഞ്ച് ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 68 രൂപയ്ക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡേറ്റയും, 78 രൂപയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയില്‍ നാല് ജിബി ഡേറ്റയും 82 രൂപയ്ക്ക് നാല് ജിബി ഡേറ്റ നാല് ദിവസത്തേക്കും ‌ലഭിക്കും. 85 രൂപയുടെ പ്ലാനില്‍ ഏഴ് ദിവസത്തേക്ക് അഞ്ച് ജിബി ഡേറ്റയാണ് ലഭിക്കുക.


അതേസമയം 155 രൂപയുടെ ഡേറ്റാ പ്ലാന്‍ ബിഎസ്എന്‍എല്‍ സ്ഥിരപ്പെടുത്തി. 17 ദിവസം കാലാവധിയിൽ ദിവസവും രണ്ട് ജിബി ഡേറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. ഈ പ്ലാന്‍ ഇനി കാലപരിധിയില്ലാതെ വിപണിയില്‍ ലഭ്യമാവും. 82 രൂപയ്ക്ക് വ്യക്തിഗത റിംഗ് ബാക്ക് ടോൺ (പിആർബിടി) ലഭിക്കും. 75 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഡേറ്റയിൽ 10 ജിബി ഡേറ്റ, അൺ ലിമിറ്റഡ് കോളിങ്ങ്, 500 എസ്എംഎസ് എന്നിവ ലഭ്യമാകും.15 ദിവസമാണ് കാലാവധി. 



Share this News Now:
  • Google+
Like(s): 77