06 September, 2018 07:47:50 PM


പാളത്തില്‍ അറ്റകുറ്റപണികള്‍: കൊല്ലം - ചെങ്കോട്ട റൂട്ടില്‍ രണ്ട് ട്രയിനുകള്‍ റദ്ദാക്കി

കൊല്ലം - ചെങ്കോട്ട പാസഞ്ചര്‍ ട്രയിനുകളാണ് റദ്ദാക്കിയത്



തിരുവനന്തപുരം: മധുര ഡിവിഷന്‍റെ കീഴില്‍ ചെങ്കോട്ട - പുനലൂര്‍ സെക്ഷനില്‍ പാളത്തില്‍ അറ്റകുറ്റപണികള്‍  നടക്കുന്നതിനാല്‍ ഈ വഴിയുള്ള രണ്ട് പാസഞ്ചര്‍ ട്രയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കിയതായി തിരുവനന്തപുരം ഡിവിഷന്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു. ചെങ്കോട്ട - കൊല്ലം (നമ്പര്‍ - 56335 ), കൊല്ലം - ചെങ്കോട്ട (നമ്പര്‍ - 56336) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.



Share this News Now:
  • Google+
Like(s): 122