05 September, 2018 02:55:32 PM


പ്രളയദുരിതാശ്വാസത്തിന് കൃത്യമായ മാനദണ്ഡം വേണം: സര്‍ക്കാരിനോട് ഹൈക്കോടതി

ശാസ്ത്രീയവും സുതാര്യവുമായിരിക്കണം ദുരിതാശ്വാസം




കൊച്ചി: പ്രളയദുരിതാശ്വാസത്തിന് കൃത്യമായ മാനദണ്ഡം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ശാസ്ത്രീയവും സുതാര്യവുമായി വേണം ദുരിതാശ്വാസം അനുവദിക്കാനെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രളയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇടപെടല്‍.


മുന്‍ഗണനാക്രമം, നഷ്ടത്തിന്റെ തോത് എന്നിവ പരിഗണിച്ച് വേണം നഷ്ടപരിഹാരം നിശ്ചയിക്കാന്‍ എന്നു പറഞ്ഞ ഹൈക്കോടതി നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുതെന്നും നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ എങ്ങനെയാണ് കണക്കുകൂട്ടിയതെന്ന് കോടതി ചോദിച്ചു.


ശാസ്ത്രിയവും സുതാര്യവുമാകണം നടപടിക്രമങ്ങള്‍ എന്ന് നിര്‍ദ്ദേശിച്ച കോടതി ഉപഗ്രഹ ചിത്രങ്ങള്‍ അടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ള അമിക്കസ് ക്യൂറിയുടെ ശുപാര്‍ശകളും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്



Share this News Now:
  • Google+
Like(s): 39