04 September, 2018 03:42:56 PM
പ്രളയം: കലോത്സവവും ചലച്ചിത്രമേളയുമടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി
മന്ത്രിമാര്‍ക്ക് അതൃപ്തി; പുന:പരിശോധിക്കണമെന്ന് എസ്എഫ്ഐയും കെഎസ്യുവും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന എല്ലാ ആഘോഷ-സാംസ്കാരിക പരിപാടികളും റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സ്കൂള്‍ യുവജനോത്സവം, തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിന്റേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കലോത്സവം മാറ്റിയതില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി. മന്ത്രിസഭയിലെ ആരും പ്രതീക്ഷിച്ചിരുന്നില്ല ഈ ഉത്തരവ് എന്നാണ് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വരുന്ന പ്രതികരണങ്ങള്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നാണ് ഇത്തരത്തിലുളള ഒരു ഉത്തരവ് വന്നത്. തീരുമാനം പുനപരിശോധിക്കണമെന്ന് എസ്എഫ്ഐയും കെഎസ്യുവും അറിയിച്ചു.