03 September, 2018 04:28:17 PM


അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി: ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് എഐവൈഎഫ്

അതിരപ്പിള്ളിയില്‍ ഡാം കെട്ടണമെന്നത് അടഞ്ഞ അധ്യായമെന്നും എഐവൈഎഫ്




തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് എഐവൈഎഫ്. പ്രളയം നേരിടാന്‍ അതിരപ്പിള്ളിയില്‍ ഡാം കെട്ടണമെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേയാണ് എഐവൈഎഫ് രംഗത്തു വന്നിരിക്കുന്നത്. പലതവണ ചര്‍ച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിക്ക് വേണ്ടി വൈദ്യുതി മന്ത്രി വീണ്ടും രംഗത്തുവരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇക്കാര്യം മന്ത്രി തന്നെ വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 75