03 September, 2018 04:19:18 PM


കര്‍ണാടകയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആസിഡ് ആക്രമണം; 25 പേര്‍ക്ക് പൊള്ളലേറ്റു

തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം




ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് സംഭവമുണ്ടായത്. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്‍റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. തുമക്കുര്‍, മൈസൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 59