01 September, 2018 12:36:19 PM


ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ വിമലാ ആശുപത്രിക്കു സമീപം കാര്‍ തലകീഴായി മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ വെളിയനാട് മണ്ണോത്ര ചിറയിൽ എ.ജെ. മാത്യു (50), സാലി മാത്യു (54), സിജോ മാത്യു (28), സിലിൻ മാത്യു (24), ജോയൽ ജയിംസ് (22) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ശനിയാഴ്ച രാവിലെ 11.30 മണിയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന കാര്‍ ഇടതുവശത്തെ ഹോട്ടലിന് മുന്നിലെ സിഗ്നല്‍ തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് ഹൈവേ പോലീസ് കൈരളി ന്യൂസിനോട് പറഞ്ഞു.



Share this News Now:
  • Google+
Like(s): 1259