01 September, 2018 11:52:31 AM


സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; മലപ്പുറത്ത് യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്




മലപ്പുറം: മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.



Share this News Now:
  • Google+
Like(s): 43