31 August, 2018 01:03:48 PM
ഇന്ധനവില കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 81 രൂപയിലധികമെത്തി
പെട്രോളിനും ഡീസലിനുമുണ്ടായ വർധനവ് രണ്ട് ദിവസം കൊണ്ട് 50 പൈസ വരെ

കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിക്കുകയാണ്. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 81 രൂപയിലധികമെത്തി. കഴിഞ്ഞ ഏഴ് ദിവസമായി പെട്രോൾ വില 80 രൂപ കടന്നിരുന്നു. രണ്ട് ദിവസം കൊണ്ട് 50 പൈസ വരെയാണ് പെട്രോളിനും ഡീസലിനുമുണ്ടായ വർധനവ്. തിരുവനന്തപുരത്ത് പെട്രോൾ വില 81 രൂപ 79 പൈസയാണ്. ഡീസൽ വില 75.22 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 80 രൂപ 46 പൈസയും ഡീസൽ വില 73 രൂപ 97 പൈസയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോൾ വില 80 രൂപ 71 പൈസയും ഡീസൽ വില 74 രൂപ 23 പൈസയുമായും ഉയര്‍ന്നു.