30 August, 2018 05:07:54 PM


ബി.ജെ.പി പുറത്ത്; കാറഡുക്കയില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് സഖ്യം അധികാരത്തില്‍

സി.പി.എം സ്വതന്ത്ര അനസൂയ റൈ പഞ്ചായത്ത് പ്രസിഡന്‍റ്



കാസര്‍കോഡ്: ബി.ജെ.പിയെ പുറത്താക്കി കാസര്‍കോട് ജില്ലയിലെ കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യം അധികാരം നേടി. സി.പി.എം സ്വതന്ത്രയായ അനസൂയ റൈ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ പഞ്ചായത്ത് ഭരിച്ചിരുന്ന ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. 18 വര്‍ഷമായി ബി.ജെ.പി. ഭരിച്ച പഞ്ചായത്താണ് കാറഡുക്ക.



Share this News Now:
  • Google+
Like(s): 131