30 August, 2018 03:06:16 PM


പരിസ്ഥിതിക്കു മേലുള്ള കൈകടത്തല്‍ തിരിച്ചടിയായി; സര്‍ക്കാരിനെതിരെ വി.എസ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളം ശാസത്രീയമായല്ല രാഷ്ട്രീയമായാണ് കണ്ടത്



തിരുവനന്തപുരം: പരിസ്ഥിതിക്കു മേലുള്ള കൈകടത്തല്‍ തിരിച്ചടിയായെന്ന് വി.എസ് അച്യുതാനന്ദന്‍. മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ സത്യമാവുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളം ശാസത്രീയമായല്ല രാഷ്ട്രീയമായാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിയതെന്തിനെന്ന് ചോദിച്ച വി.എസ് അത് തുടരാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ വീഴ്ചയുണ്ടായെന്നു വി.എസ് ചൂണ്ടിക്കാട്ടി. വികസനം വികസന ആക്രോശമായി മാറരുതെന്നും വി.എസ്. സഭയില്‍ പറഞ്ഞു.


വികസനം ഒരിടത്തും പരിസ്ഥിതി മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന സ്ഥിതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവകേരള സൃഷ്ടിക്കായി ആദ്യം വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ്. വ്യക്തിഗത രൂപരേഖകളല്ല. അതിന് കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ സഹായം തേടണം. അതിന് വിപുലമായ ഒരു കര്‍മസേനക്ക് രൂപം നല്‍കണം. അവര്‍ക്ക് ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും ഈ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



Share this News Now:
  • Google+
Like(s): 51