30 August, 2018 03:02:28 PM


ഹിസ്ബുല്‍ നേതാവ് സലാഹുദ്ദീന്‍റെ മകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

തീവ്രവാദ ഫണ്ടിങ് ആരോപിച്ചാണ് അറസ്റ്റ്



ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയിദ് സലാഹുദ്ദീന്‍ മകന്‍ സയിദ് ശക്കീല്‍ യൂസുഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. തീവ്രവാദ ഫണ്ടിങ് ആരോപിച്ചാണ് അറസ്റ്റ്. ജമ്മുകശ്മീരില്‍ ശ്രീനഗറിലെ രാംബാഗിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സി.ആര്‍.പി.എഫ്, പ്രാദേശിക പൊലിസ് എന്നിവരുടെ സംയുക്ത സേനയുണ്ടാക്കിയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

ഇത് സലാഹുദ്ദീന്റെ രണ്ടാമത്തെ മകനാണ് എന്‍.ഐ.എയുടെ പിടിയിലാവുന്നത്. നേരത്തെ മൂത്ത മകനായ സയിദ് ശാഹിദ് യൂസുഫിനെ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഷെറി കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സീനിയര്‍ ലാബ് ടെക്‌നീഷ്യനാണ് ശക്കീല്‍.



Share this News Now:
  • Google+
Like(s): 93