Breaking News
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

30 August, 2018 02:24:22 PM


കോഴിക്കോട് എലിപ്പനി പടരുന്നു; രോഗം സ്ഥരീകരിച്ച 28 പേരിൽ മൂന്ന് പേർ മരിച്ചു

ശുചീകരണ ജോലികളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകർക്കും എലിപ്പനി പിടിപെട്ടു



കോഴിക്കോട്: ജില്ലയിൽ എലിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥരീകരിച്ച 28 പേരിൽ മൂന്ന് പേർ മരിച്ചു. താൽക്കാലിക ആശുപത്രികൾ ക്രമീകരിച്ച് പ്രതിരോധനടപടികൾ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പ്രളയജലം ഇറങ്ങിയ ശേഷമാണ് കോഴിക്കോട് ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചയ്ക്കിടെ 64 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.  

ശുചീകരണ ജോലികളിൽ ഏർപ്പെട്ട സന്നദ്ധപ്രവർത്തകർക്കും എലിപ്പനി പിടിപെട്ടു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി രണ്ട് മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുക. സർക്കാർ ആശുപത്രികൾ വഴി എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 95