28 August, 2018 11:56:53 PM


ഇന്ത്യയ്ക്ക് ഇരട്ടി മധുരം: മന്‍ജിതിന് സ്വര്‍ണം, ജിന്‍സണ് വെള്ളി

ജിന്‍സണെ അവസാന മിനുറ്റില്‍ പിന്തള്ളിയാണ് മന്‍ജിത് ഒന്നാമതെത്തിയത്



ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് ഇരട്ടി മധുരം‍. മന്‍ജിത് സിംഗിന് സ്വര്‍ണവും മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും സ്വന്തമാക്കി. സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ജിന്‍സണെ അവസാന മിനുറ്റില്‍ പിന്തള്ളിയാണ് മന്‍ജിത് ഒന്നാമതെത്തിയത്.

മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം. ഗെയിംസില്‍ ഇന്ത്യയുടെ ഒമ്പതാമത്തെയും അത്‌ലറ്റിക്സില്‍ നിന്നുള്ള മൂന്നാം സ്വര്‍ണവുമാണിത്. ജിന്‍സണ് 1500 മീറ്ററില്‍ മത്സരം ബാക്കിയുണ്ട്. കെ.എം ബിനുവിന് ശേഷം 800 മീറ്ററില്‍ കേരളത്തിലേക്ക് മെഡല്‍ വരുന്നത് ഇതാദ്യമാണ്. 



Share this News Now:
  • Google+
Like(s): 53