28 August, 2018 10:31:50 PM


സൂര്യകാലടി മനയില്‍ വിനായക ചതുര്‍ത്ഥി ആഘോഷം സെപ്തംബര്‍ 13ന്

കേരളം പ്രളയക്കെടുതികളെ നേരിടുന്ന സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ വെട്ടികുറച്ചു




ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് വിനായക ചതുർഥി. പ്രധാന ആരാധനാ മൂർത്തി ഗണപതിയാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ അന്നേ ദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളത്തിലും മഹാരാഷ്ട്രയിലേതുപോലുള്ള ആചാരങ്ങൾ പതുക്കെ പ്രചാരത്തിലാകുന്നുണ്ട്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരെന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്.

വിനായക ചതുര്‍ത്ഥി സുര്യകാലടി മനയില്‍


സെപ്തംബര്‍ 23നാണ് വിനായകചതുര്‍ത്ഥി. കോട്ടയത്തെ പ്രശസ്തമായ സൂര്യകാലടിമനയില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ 10ന് ആരംഭിച്ച് 13ന് സമാപിക്കും. മഹാഗണപതിയും സ്ത്രീഭാവത്തിലുള്ള സൂര്യനും ശ്രീചക്രവും ഉപാസനാ മൂര്‍ത്തികളായുള്ള സൂര്യകാലടി മനയില്‍ തന്ത്രിമുഖ്യന്‍ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. 

കേരളം പ്രളയക്കെടുതികളെ നേരിടുന്ന സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുകയാണെന്ന് സൂര്യകാലടി മന ധര്‍മ രക്ഷാധികാരി കൂടിയായ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അറിയിച്ചു. എന്നാല്‍ ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ക്ഷേത്രചടങ്ങുകള്‍ക്കും വഴിപാടായി നടത്തുന്ന പരിപാടികള്‍ക്കും മാറ്റമുണ്ടാവില്ല. 

സെപ്തംബര്‍ 10ന് രാവിലെ പ്രാസാദശുദ്ധി ക്രീയകള്‍ നടക്കും. 11ന് ബിംബശുദ്ധി കലശാഭിഷേകങ്ങള്‍, സുകൃതഹോമം എന്നിവ നടക്കും. ചതുര്‍ഥി ഉത്സവത്തിന്‍റെ ആദ്യക്രിയയായി സ്വരൂപിച്ച ധനത്തില്‍ 50 ശതമാനം ഉപയോഗിച്ച് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ 11ന് നാല് മണിക്ക് വിതരണം ചെയ്യും.

12ന് ബ്രഹ്മകലശ പൂജ, ശ്രീചക്ര ത്രികാല പൂജ, വൈകിട്ട് തിരുവാതിരകളി, നവാവരണ ന‍ൃത്തം, സുഹാസിനി - സുവാസിനി പൂജകള്‍, പ്രസാദഭക്ഷണം എന്നിവയാണ് പരിപാടികള്‍. വിനായക ചതുര്‍ത്ഥി ദിനമായ 13ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്മകലശാഭിഷേകം, ഗണപതിപ്രാതല്‍, സൂര്യകാലടി ഭജനമണ്ഡലിയുടെ ഭക്തിഘോഷലഹരി, വൈകിട്ട് 6ന് സുശാന്ത്, രത്നശ്രീ അയ്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഹീതം, നൃത്തസന്ധ്യ എന്നിവയും നടക്കും.




Share this News Now:
  • Google+
Like(s): 752