01 March, 2016 11:10:21 AM


വ്യാപാരി മരിച്ച സംഭവം : മൃതദേഹവുമായി വാണിജ്യ നികുതി ഓഫീസിന് മുന്നില്‍ വന്‍ പ്രതിഷേധം



ആലപ്പുഴ : സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി മരിച്ചതെന്നാരോപിച്ച് മൃതദേഹവുമായി ആലപ്പുഴ വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു.

ചിലര്‍ ഇതിനു മുമ്പ് ഓഫീസിലുള്ള ഹാഫ് ഡോറും കസേരയുമെല്ലാം നശിപ്പിച്ചതിന് ശേഷം ഓഫീസില്‍ കുത്തിയിരിക്കുകയായിരുന്നു. പിന്നീട് പോലീസ് അവരെ നീക്കുകയായിരുന്നു. 

ഓഫീസിന്‍റെ മുന്നില്‍ വ്യാപാരികള്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയത്ത് മൃതദേഹവുമായി ആംബുലന്‍സ് ഓഫീസിലേക്ക് കൊണ്ടുവന്നത്. പക്ഷേ ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള സംഘം ഇവരെ ഓഫീസിലേക്ക് കടത്തിവിടാത‌െ തടയുകയായിരുന്നു. 

എന്നാല്‍ വ്യാപാരി നേതാക്കള്‍ മൃതദേഹം പുറത്തിറക്കില്ലെന്നും പ്രതിഷേധം നടത്തിയതിനുശേഷം മടങ്ങിക്കൊള്ളാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റ് പ്രതിഷേധം നടത്തിയ ശേഷം അമ്പലപ്പുഴയിലേക്ക് മടങ്ങി. 

സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആരോപിച്ച് അമ്പലപ്പുഴ-തിരുവല്ല റോഡ് ഉപരോധിച്ചു. അമ്പലപ്പുഴയില്‍ ഇന്നലെ കടകള്‍ അടച്ച് ഹര്‍ത്താലാചരിക്കുകയും ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K