28 August, 2018 11:32:35 AM


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിന്‍റെ പ്രവര്‍ത്തനം നാളെ പുനരാരംഭിക്കും

14ന് രാത്രിയോടെയാണ് വിമാന താവളം താല്‍ക്കാലികമായി അടച്ചത്




കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നാളെ പുനരാരംഭിക്കും. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 14ന് രാത്രിയോടെയാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്. സമീപത്തുള്ള പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതാണ് വിനയായത്.


ആദ്യ ഘട്ടത്തില്‍ 25 ഓളം മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കാര്യങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയെങ്കിലും പിന്നീട് പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ റണ്‍വേയും പാര്‍ക്കിങ് ബേയും നിറഞ്ഞൊഴുകി. ടെര്‍മിനലുകളിലെ ഓപ്പറേഷന്‍ ഏരിയകളില്‍ കൂടി വെള്ളം കയറിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടി വന്നത്. പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യിലാണ് കൂടുതല്‍ വെള്ളം കയറിയിരുന്നത്.



Share this News Now:
  • Google+
Like(s): 104