28 August, 2018 11:07:48 AM


അഴകിരിയുടെ വാദം പൊളിഞ്ഞു; എം.കെ സ്റ്റാലിന്‍ ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷന്‍

എം. കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് അധ്യക്ഷപദവി മാറ്റം




ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനായി എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു ചേര്‍ന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. പിതാവ് എം. കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് അധ്യക്ഷപദവി മാറ്റം. കരുണാനിധിയുടെ കാലത്തു തന്നെ വര്‍ക്കിങ് പ്രസിഡന്റായി 2017 ല്‍ 65 കാരനായ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കരുണാനിധിക്കു ശേഷം സ്റ്റാലിന്‍ വരണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് എതിര്‍പ്പൊന്നും ഉണ്ടായില്ലെങ്കിലും സഹോദരന്‍ എം.കെ.അഴകിരി അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തന്റെ ഭാഗത്തെന്നായിരുന്നു അഴകിരിയുടെ വാദം.



Share this News Now:
  • Google+
Like(s): 79