27 August, 2018 09:54:24 PM


ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ച സാ​ധനങ്ങൾ സഹകരണസംഘം ഗോഡൗണില്‍ നിന്നും പിടിച്ചെടുത്തു

തൃശൂരിലെ ഗോഡൗണില്‍ നിന്നും പിടിച്ചെടുത്ത രണ്ട് ലോറി സാധനങ്ങള്‍ കളക്ടറേറ്റില്‍ എത്തിച്ചു




തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പിലേക്ക് തമിഴ്നാട്ടിൽ നിന്നെത്തിച്ച ആഹാരസാധനങ്ങളും മരുന്നുകളും മറ്റും കോൺ​ഗ്രസ് നേതാക്കൾ മാറ്റിയതായി പരാതി. തൃശൂര്‍ നടത്തറയിലുള്ള ഒല്ലൂര്‍ മേഖലാ തൊഴിലാളി സഹകരണസംഘം ഗോഡൗണിലേക്കാണ് ഇവ മാറ്റിയതത്രേ. തമിഴ്നാട്ടില്‍ നിന്ന് സാധനങ്ങളുമായെത്തിയ ആറ് ലോറികളില്‍  നാല് ലോഡ് മാത്രമേ കളക്ട്രേറ്റില്‍ എത്തിയുള്ളു. ബാക്കി രണ്ട് ലോറികള്‍ മുന്‍ എം.എല്‍.എ എം.ടി.വിന്‍സന്‍റ്, മുന്‍ മേയര്‍  ഐ.പി.പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൊസൈറ്റി ഗോഡൗണിലേക്ക് മാറ്റുകയായിരുന്നുവത്രേ.


തമിഴിലുള്ള ബോര്‍ഡ് വെച്ച് വന്ന വണ്ടിയില്‍ നിന്ന് അരി ഇറക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതനുസരിച്ച് ഒല്ലൂര്‍  സിഐ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോഡൗണില്‍ പരിശോധന നടത്തി. തങ്ങല്‍ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ്നാട്ടിലെ വ്യാപാരികള്‍ കയറ്റിവിട്ടതാണ് രണ്ട് ലോറിയിലെ സാധനങ്ങള്‍ എന്നും ഇവ ഒല്ലൂരിലെ പ്രളയബാധിതപ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍ രണ്ട് ലോഡ് സാധനങ്ഹലും പിടിച്ചെടുത്ത് തൃശൂര്‍ കളക്ടറേറ്റില്‍ എത്തിച്ചു. വിശദമായ ്ന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 465