27 August, 2018 03:50:00 PM


ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി​യി​ല്ല; സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ജയില്‍ അധികൃതര്‍ സംസ്കരിച്ചു

സൗമ്യയുടെ മരണത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു




ക​ണ്ണൂ​ര്‍: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാതിരുന്നതോടെ ജയില്‍ വകുപ്പ് അധികൃതര്‍ അനാഥ മൃതദേഹമായി പരിഗണിച്ച്‌ സംസ്കാരം നടത്തി. പയ്യാമ്പലം പൊതുശ്മശാനത്തില്‍ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30ഓടെയാണ് സംസ്കാരം നടന്നത്. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച്‌ ജയില്‍ വകുപ്പ് അധികൃതര്‍ മൂന്ന് ദിവസം കാത്തിരുന്നു.


സൗമ്യ ജ​യി​ലി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. അതിനാല്‍ ഭാ​വി​യി​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോളേജില്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി രാ​വി​ലെ പ​ത്തോ​ടെയാണ് പോ​ലീ​സ് ഏ​റ്റു​വാ​ങ്ങിയത്. തു​ട​ര്‍​ന്ന് ജ​യി​ല്‍ ആ​ബു​ല​ന്‍​സി​ല്‍ പ​യ്യാമ്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ എ​ത്തി​ക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 90