27 August, 2018 03:35:56 PM


പാ​ല​ക്കാ​ട് പു​ഴ​യി​ല്‍ കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പു​ഴ​യോ​ര​ത്ത് നിന്ന് ബൈ​ക്കും പേ​ഴ്സും ഓ​ഫാ​ക്കി​യ മൊ​ബൈ​ലും ക​ണ്ടെ​ത്തിയിരുന്നു​




പാ​ല​ക്കാ​ട്: യാക്കര പു​ഴ​യി​ല്‍ കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ണ്ണാ​ടി പാ​ണ്ടി​യോ​ട് റി​നി​ലി (45) ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് യാ​ക്ക​ര പു​ഴ​യി​ല്‍ ത​ട​യ​ണ​യ്ക്കു സ​മീ​പം ഇ​ന്നു​ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​ക്വ​സ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാ​വി​ലെ മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പുലര്‍ച്ചെ 5.30 യോ​ടെ ക​സ​ബ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ഇയാളെ കാണാതായത്. വ​ട​ക്ക​ന്ത​റ​യി​ലു​ള്ള പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ് റി​നി​ലും ഭാ​ര്യ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ബ​ന്ധുവീ​ട്ടി​ല്‍ ഞായറാഴ്ച ന​ട​ക്കു​ന്ന ക​ല്യാ​ണ​ത്തി​ന് പോകുന്നതിന് നേ​ര​ത്തെ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

രാ​വി​ലെ ഏ​റെ നേ​ര​മാ​യി​ട്ടും റി​നി​ലി​നെ കാ​ണാ​താ​യ​പ്പോ​ള്‍ ഭാ​ര്യ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച്‌ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ റി​നി​ലി​ന്‍റെ ഫോ​ണ്‍ യാ​ക്ക​ര പു​ഴ​യോ​ര​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് പോ​ലീ​സ് സം​ഘം പു​ഴ​യോ​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍ റി​നി​ലി​ന്‍റെ ബൈ​ക്കും പേ​ഴ്സും ഓ​ഫാ​ക്കി​യ മൊ​ബൈ​ലും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 159