27 August, 2018 03:13:24 PM


മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​മ​ല്ലാ​തെ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ഒ​ന്നും കി​ട്ടി​യി​ല്ല - ചെ​ന്നി​ത്ത​ല

ഓ​ഖി ദു​ര​ന്ത ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 104.24 കോ​ടി രൂ​പ​ ല​ഭി​ച്ചു,​ ചെ​ല​വ​ഴി​ച്ച​ത് 25.14 കോ​ടി രൂ​പ മാ​ത്രം




തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന​വ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​മ​ല്ലാ​തെ ഒ​ന്നും കി​ട്ടി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദു​രി​ത​ബാ​ധി​ക​ര്‍​ക്ക് 3,500 രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് ഇ​ത് 10,000 രൂ​പ​യാ​ക്കി. എ​ന്നാ​ല്‍ ഇ​തു​വ​രെ യാ​തൊ​രു തു​ക​യും ദുരിതബാധിതര്‍ക്ക് കി​ട്ടി​യി​ട്ടി​ല്ല. കു​റ​ഞ്ഞ​ത് 25,000 രൂ​പ​യെ​ങ്കി​ലും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല യു​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.


മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​ക്കു പ​ക​രം പ്ര​ള​യ​ക്കെ​ടു​തി​ക്കാ​യി സ്പെ​ഷ​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഖി ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 104.24 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ 25.14 കോ​ടി രൂ​പ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ച്ച​ത്. മ​രി​ച്ച കു​ടും​ബ​ത്തി​ന് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ ര​ണ്ട് ല​ക്ഷം രൂ​പ ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ സേ​ന പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് സാ​ധി​ച്ചി​ട്ടി​ല്ല. വ​ള്ള​ങ്ങ​ളി​ല്‍ ജി​പി​എ​സ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് അ​തി​നും സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ​തു​ക​യെ സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​നൊ​പ്പം ചേ​ര്‍​ന്നു നി​ന്നാ​ണ് ഇ​തു​വ​രെ പ്ര​വ​ര്‍​ത്തി​ച്ച​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സി​പി​എം ക്യാ​മ്പു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​ര​ന്ത​മാ​യി മാ​റി​യെ​ന്നും ക്യാമ്പു​ക​ളി​ല്‍ സന്നദ്ധ സംഘടനകള്‍ എ​ത്തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​ന​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മു​ള്ള സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണം. വി​ദേ​ശ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി കേ​ന്ദ്രം ന​യം മാ​റ്റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Google+
Like(s): 124