26 August, 2018 10:43:03 PM


കൊല്ലത്ത് മദ്യലഹരിയില്‍ എ.എസ്.ഐ മൂന്ന് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ എഎസ്ഐയെ അറസ്റ്റ് ചെയ്തു



കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച്‌ മൂന്ന് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച പൊലീസുകാരന്‍ അറസ്‌റ്റില്‍. കൊല്ലം ഈസ്‌റ്റ് സ്‌റ്റേഷന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എ.എസ്.ഐ തൃക്കോവില്‍വട്ടം സ്വദേശി പത്മരാജാണ് പിടിയിലായത്. മദ്യലഹരിയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതായും ആരോപണമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതായോ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായോ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് സംഭവത്തില്‍ കേസെടുത്ത കൊല്ലം ഈസ്റ്റ് പോലീസ് പറഞ്ഞു. എെസ്ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.



Share this News Now:
  • Google+
Like(s): 146