26 August, 2018 10:27:35 PM


ട്രാ​ക്ക് പു​ന​സ്ഥാ​പി​ക്ക​ല്‍: 14 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ തി​ങ്ക​ളാ​ഴ്ച ഓടില്ല

റദ്ദാക്കിയത് കൊല്ലത്തിനും ഗുരുവായൂരിനും ഇടയ്ക്കുള്ള ട്രയിനുകള്‍




കൊ​ച്ചി: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ത​ക​രാ​റി​ലാ​യ റെ​യി​ല്‍​വേ ട്രാ​ക്കു​ക​ള്‍ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 14 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ തി​ങ്ക​ളാ​ഴ്ച റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ട്രാ​ക്ക് പു​ന​സ്ഥാ​പി​ക്ക​ല്‍ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 16 പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും ആ​റു മെ​മു സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു.

ഗു​രു​വാ​യൂ​ര്‍ - തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍ (56043), തൃ​ശൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ (56044), പു​ന​ലൂ​ര്‍ - കൊ​ല്ലം പാ​സ​ഞ്ച​ര്‍ (56333), കൊ​ല്ലം - പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ (56334), സെ​ങ്കോ​ട്ടൈ - കൊ​ല്ലം പാ​സ​ഞ്ച​ര്‍ (56335), കൊ​ല്ലം - സെ​ങ്കോ​ട്ടൈ പാ​സ​ഞ്ച​ര്‍ (56336), ഗു​രു​വാ​യൂ​ര്‍ - പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ (56365), പു​ന​ലൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ (56366), ഗു​രു​വാ​യൂ​ര്‍ - തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍ (56373), തൃ​ശൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ (56374), ആ​ല​പ്പു​ഴ - കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56377), കാ​യം​കു​ളം - ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ (56378), എ​റ​ണാ​കു​ളം - കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56387), കാ​യം​കു​ളം - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56388) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. 



Share this News Now:
  • Google+
Like(s): 153