25 August, 2018 07:24:50 PM


ചൈനയില്‍ നാലു നില റിസോര്‍ട്ടിന് തീപിടിച്ച് 19 പേര്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിനിലാണ് സംഭവം




ബീജിങ്: വടക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹര്‍ബിനില്‍ റിസോര്‍ട്ടിന് തീപിടിച്ച് 19 പേര്‍ മരിച്ചു. ബീലോങ് ഹോട്ട് സ്പ്രിങ് എന്ന നാലു നില ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. 16 പേര്‍ സംഭവസ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തീപിടുത്തമുണ്ടായി മൂന്നു മണിക്കൂറിനകം ഫയല്‍ഫോഴ്‌സ് സേനയെത്തി തീ അണച്ചു. 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും 70 ലേറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തീപിടുത്തത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണ്



Share this News Now:
  • Google+
Like(s): 102