25 August, 2018 10:17:07 AM


പ്രധാനമന്ത്രിക്ക് ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് നിങ്ങള്‍ക്ക് ആയിക്കൂടാ?

പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കുന്ന ബോധവല്‍ക്കരണ വീഡിയോയ്ക്ക് മികച്ച പ്രതികരണം



ദില്ലി: വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് വിവിധ തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ആളുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ വരികയും നിരവധി പേര്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാവുകയും ചെയ്തതോടെയാണ് ബോധവല്‍ക്കരണത്തിന് വേറിട്ട മാര്‍ഗവുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ. സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് വീഡിയോ. 


കനത്ത സുരക്ഷാ വലയത്തില്‍ നിന്ന് പ്രധാനമന്ത്രി ഔദ്യോഗിക വാഹനത്തിലേക്ക് കയറുന്നതും കയറിയ ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുമാണ് ബോധവല്‍ക്കരണ വീഡിയോയില്‍ ഉള്ളത്. പ്രധാനമന്ത്രി പോലും കാറില്‍ കയറുമ്പോള്‍ ആദ്യം ചെയ്യുന്നത് സീറ്റ് ബെല്‍റ്റ് ഇടുകയാണ് അങ്ങനെ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കുള്ള വിശദീകരണം എന്താണെന്നുള്ള ചോദ്യത്തോടെയാണ് വീഡിയോ പങ്കു വച്ചിട്ടുള്ളത്. 


എന്തായാലും ബോധവല്‍ക്കരണ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായ പ്രധാനമന്ത്രിക്ക് വിവിധ മേഖലയില്‍ നിന്നുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് അപകടങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതില്‍ നിര്‍ണായക പങ്കാണുള്ളത്. 



Share this News Now:
  • Google+
Like(s): 188