25 August, 2018 10:16:51 AM


കേരളത്തിലേക്ക് 175 ടണ്‍ അവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലെെന്‍സ്

ദുരഭിമാനത്തിന്‍റെ പേരു പറഞ്ഞ് യുഎഇയുടെ സഹായം നിരസിക്കരുതെന്ന് പ്രവാസി മലയാളികള്‍



ദുബായ്: പ്രളയം ആഞ്ഞടിച്ച കേരളത്തെ സഹായിക്കാന്‍ യുഎഇ എയര്‍ലെെന്‍ എമിറേറ്റ്സ് രംഗത്ത്. ദുരിതത്തിലായ കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലെെന്‍ എമിറേറ്റ്സ് എത്തുന്ന വിവരം ട്വിറ്ററിലൂടെ അവര്‍ തന്നെയാണ് അറിയിച്ചത്. യുഎഇയിലെ വിവിധ സംഘടനകളും ബിസിനസുകാരമെല്ലാം സമാഹരിച്ച സാധനങ്ങള്‍ ആറോളം വിമാനങ്ങളിലൂടെയാണ് തിരുവനന്തപുരത്ത് എത്തുക. അതേസമയം, കേരളത്തിനുള്ള സഹായനിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പെരുന്നാള്‍ അവധിക്ക് ശേഷം യുഎഇ സര്‍ക്കാർ‌ വിശദീകരിക്കുമെന്ന് സൂചന.


ഇതിനിടയിൽ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ചർച്ച സജീവമായിട്ടുണ്ട്. നിയമത്തിന്‍റെ പേരു പറഞ്ഞ് യുഎഇയുടെ സഹായം നിരാകരിക്കരുതെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജ്യത്തുകഴിയുന്ന പ്രവാസി മലയാളികളുടെ അഭിപ്രായം. സംഭാവനയായല്ല, കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനു വേണ്ടിയാണ് യുഎഇ സഹായം നല്‍കുന്നത്. കത്രീന ചുഴലിക്കാറ്റു സമയത്ത് അമേരിക്ക വരെ സഹായം സ്വീകരിച്ചപ്പോള്‍ ദുരഭിമാനത്തിന്‍റെ പേരു പറഞ്ഞ് ഒഴിവാക്കുന്നത് നിലവിലുള്ള നല്ല ബന്ധത്തെ ഇല്ലാതാക്കുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.



Share this News Now:
  • Google+
Like(s): 103