25 August, 2018 01:16:57 AM


കാറ്റിന് സാധ്യത: കടല്‍ പ്രക്ഷുബ്ദമാകും; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മുന്നറിയിപ്പ് ആഗസ്ത് 24 ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ




കൊച്ചി: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.


അറബി കടലിന്‍റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ അറബി കടലിന്‍റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ആഗസ്ത് 24 ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കും.



Share this News Now:
  • Google+
Like(s): 70