24 August, 2018 07:34:30 PM


പിണറായി കൂട്ടക്കൊല കേസ്: പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍ ജയിലിലെ കശുമാവിലാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടത്





വീട്ടിലെ കിടപ്പുമുറിയില്‍ രണ്ടു ചെറുപ്പക്കാരോടൊപ്പം തന്നെ അശ്ലീലമായ നിലയിൽ  മകള്‍ ഐശ്വര്യ കണ്ടുവെന്നും  മറ്റുള്ളവരോടും മാതാപിതാക്കളോടും ഇക്കാര്യം പറയുമെന്ന ഭയമാണു മകളുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നും  സൗമ്യ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. പിന്നീട്‌ വഴിവിട്ട ജീവിതത്തിന്‌ മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരെയും ഇല്ലാതാക്കുകയായിരുന്നുവെന്നും സൗമ്യ പറഞ്ഞിരുന്നു.



സാമ്പത്തിക പരാധീനതയാണ്  മോശമായ ജീവിതത്തിലേക്ക് നയിച്ചതെന്നാണ് സൗമ്യ മൊഴി നല്‍കിയത്. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഭര്‍ത്താവു പിണങ്ങിപ്പോയി. ഇതോടെ ജീവിതം വഴിമുട്ടി. അതിനിടിയില്‍ ഇരിട്ടി സ്വദേശിനിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയത്തിലായി. അവരാണു ലൈംഗികത്തൊഴിലിലേക്കു നയിച്ചത്‌. ഇരിട്ടിയിലെ അവരുടെ വീട്ടില്‍ വച്ചും പിണറായിയിലെ സ്വന്തം വീട്ടിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടു. ദാരിദ്രത്തെ തുടര്‍ന്ന് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയും ഇക്കാര്യത്തെ എതിര്‍ത്ത വീട്ടുകാരെ ഇല്ലാതാക്കുകയുമായിരുന്നു സൗമ്യ.



സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്. ഛര്‍ദിയെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ജനുവരി 21 നാണു മരിച്ചത്. കമല മാര്‍ച്ച്‌ ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും സമാന രോഗലക്ഷങ്ങളുമായി മരിക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 275