24 August, 2018 06:54:27 PM


കുതിരാൻ തുരങ്കം തുറന്നു ; പ്രവേശനം ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങൾക്ക് മാത്രം

ഈ താല്‍ക്കാലിക സംവിധാനം അടുത്ത നാലഞ്ച് ദിവസത്തേക്ക് മാത്രം



തൃശൂര്‍: കുതിരാൻ തുരങ്കം തുറന്നു.  പ്രവേശനം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങൾക്ക് മാത്രം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തുരങ്കങ്ങളില്‍ ആദ്യത്തേതാണ് തുറന്നത്. പ്രളയബാധിത പ്രദേശങ്ങളിലേക്ക്  ദുരിതാശ്വാസ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. തുരങ്കമുഖത്ത് കിടക്കുന്ന മണ്ണ് ഇനിയും പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടില്ല. പക്ഷെ അത്യാവശ്യം കണക്കിലെടുത്താണ് താത്ക്കാലികമായി തുരങ്കം തുറക്കുവാന്‍ ജില്ലാ ഭരണകൂടം തയ്യാറായത്. 





ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങി അത്യാവശ്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കും. അടുത്ത നാലഞ്ച് ദിവസത്തേക്ക് മാത്രമായാണ് ഈ സംവിധാനം. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ ഇത് തുടരും. കൃത്യമായി പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍  നല്‍കിയാണ് ഓരോ വാഹനവും പോലീസ് ഇതുവഴി കടത്തി വിടുന്നത്.



Share this News Now:
  • Google+
Like(s): 264