23 August, 2018 01:08:34 AM


കോതനല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്

അപകടം സ്വകാര്യ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്




കുറുപ്പന്തറ: വൈക്കം റോഡില്‍ കോതനല്ലൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 35ല്‍ പരം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച  രാവിലെ പത്തര മണിയോടെയായിരുന്നു അപകടം. ആരുടെയും നില ഗുരുതരമല്ലെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.


എറണാകുളത്തിന് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന് പിന്നില്‍ വൈക്കത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. മുന്നില്‍ ഒരു വണ്ടി വിലങ്ങിയപ്പോള്‍ സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 245