21 August, 2018 08:54:16 PM


കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്ന്




ദില്ലി: പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്ന കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. സഹായ സന്നദ്ധത ഐക്യരാഷ്ട്രസഭ അറിയിച്ചപ്പോഴാണ് കേരളത്തിന് അതിന്റെ ആവശ്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കൂടാതെ കേരളത്തിന്റെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും എന്നും അറിയിച്ചു. പ്രളയദുരതത്തില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് സൗജന്യ അരിയല്ല എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.


കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 89,540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 1,11,000 മെട്രിക് ടണ്‍ അരിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചിരിക്കുന്ന അരിയ്ക്ക് വില നല്‍കേണ്ട സ്ഥിതിയിലാണ് കേരളം. ദുരന്തത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നിലപാട്



Share this News Now:
  • Google+
Like(s): 95