21 August, 2018 08:43:12 AM


ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു

സുനിൽ - അനുപമ ദമ്പതികളുടെ മകൾ അനവദ്യയാണ് മരിച്ചത്



ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. സുനിൽ - അനുപമ ദമ്പതികളുടെ മകൾ അനവദ്യയാണ് മരിച്ചത്. തിരുവൻവണ്ടൂരിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന അനവദ്യ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അടൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയെ നില വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.



Share this News Now:
  • Google+
Like(s): 76