20 August, 2018 03:09:27 PM


സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ആദൂരില്‍ യുവാവ് പിടിയില്‍

ആദൂര്‍ ചെക്‌പോസ്റ്റിന് സമീപം വെച്ച് കോയിപ്പാടി സ്വദേശി മുനിറാണ് പിടിയിലായത്



കാസര്‍ഗോഡ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിലായി. 600 ഗ്രാം കഞ്ചാവുമായി ബദിയടുക്ക ആദൂര്‍ ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് കോയിപ്പാടിലെ മുനിറിനെ റേയ്ഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ ടി.രഞ്ജിത്ത് ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്‍റീവ് ഓഫിസര്‍ എം.രാജിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രവീന്ദ്രന്‍, കബീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 105