20 August, 2018 02:01:00 PM


കേരളത്തിന് പിന്തുണയുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍

വെള്ളപ്പൊക്കത്തില്‍ വലയുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചത് ട്വിറ്ററിലൂടെ




കാബൂള്‍: പ്രളയദുരന്തത്തില്‍ കെടുതിയനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. ട്വിറ്ററിലൂടെയാണ് വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളത്തെ സഹായിക്കാനുള്ള അഭ്യര്‍ത്ഥനയുമായി താരം രംഗത്തെത്തിയത്. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലി, അംഗമായ ഹര്‍ദ്ദിക്ക് പാണ്ഡ്യ, ഫുട്ബോള്‍ നായകന്‍ സുനില്‍ ഛേത്രി, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങി നിരവധി പേര്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 38